സംസ്ഥാനത്ത് കോര്‍പ്പറേഷനുകള്‍ ആറെണ്ണം ആകും

തിരുവനന്തപുരം:| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (20:27 IST)
സംസ്ഥാനത്തെ തദ്ദേശ സ്ഥാപന പുന:സംഘടനകളുടെ അന്തിമ വിജ്ഞാപനത്തോടെ കോര്‍പ്പറേഷനുകളുടെ എണ്ണം ആറായി ഉയരും. കണ്ണൂര്‍ മുനിസിപ്പാലിറ്റിയാണ്‌ പുതുതായി കോര്‍പ്പറേഷനാവുന്നത്. നഗരസഭകളുടെ എണ്ണം 88 ആയും ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 1010 ആയും ഉയരും.

കഴക്കൂട്ടം, കൊട്ടാരക്കര, ഹരിപ്പാട്, പന്തളം, ഏറ്റുമാന്നൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താറ്റുകുളം, പട്ടാമ്പി, ചെര്‍പ്പുളശേരി, മണ്ണാര്‍കാട്, വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി, താനൂര്‍, പയ്യോളി, എലത്തൂര്‍, കൊടുവള്ളി, മുക്കം, രാമനാട്ടുകര, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ഫറോക്ക്, വടക്കാഞ്ചേരി മുണ്ടത്തിക്കോട്, കീഴൂര്‍ ചാവശേരി, പാനൂര്‍, ആന്തൂര്‍, മാനന്തവാടി എന്നിവയാണു പുതുതായി രൂപീകൃതമാവുന്ന
മുനിസിപ്പാലികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :