സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പുനസംഘടിപ്പിച്ചു; ടിപി ദാസന്‍ അധ്യക്ഷന്‍

സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പുനസംഘടിപ്പിച്ചു; ടിപി ദാസന്‍ അധ്യക്ഷന്‍

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 23 ജൂലൈ 2016 (15:10 IST)
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പുനസംഘടിപ്പിച്ചു. ടി പി ദാസന്‍ അധ്യക്ഷനായുള്ള കൌണ്‍സില്‍ ഇന്ന് ചുമതലയേല്‍ക്കും. പ്രമുഖ അത്‌ലറ്റ് മേഴ്സിക്കുട്ടന്‍ വൈസ് പ്രസിഡന്റ് ആകും.
കായികതാരങ്ങളായ കെ സി ലേഖ, ജോര്‍ജ് തോമസ് എന്നിവര്‍ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗങ്ങളായിരിക്കും. ഇവര്‍ ഇന്നു തന്നെ ചാര്‍ജ് എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലാണ് നല്ലതെന്ന് ടി പി ദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ടി ഐ മനോജ്, എം ആര്‍ രഞ്ജിത്ത്, എസ് രാജീവ്, ഒ കെ വിനീഷ്, ഡി വിജയകുമാര്‍ എന്നിവരാണ് സ്പോര്‍ട്സ് കൌണ്‍സിലിലെ മറ്റ് അംഗങ്ങള്‍.

സ്കൂള്‍ തലത്തില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്കുമെന്ന് ടി പി ദാസന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :