മുഖ്യമന്ത്രി എത്തില്ല; സംസ്ഥാന സ്‌കൂള്‍ കലോത്സവം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശൂർ, ശനി, 6 ജനുവരി 2018 (08:54 IST)

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാൽ എത്താൻ സാധിക്കില്ലെന്ന് അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കലോൽസവം ഉദ്ഘാടനം ചെയ്യും. 
 
ഇന്നു മുതൽ പത്തുവരെ അഞ്ചു ദിവസമാണ് കലോൽസവം നടക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാംസ്‌കാരിക നഗരിയായ തൃശൂര്‍ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് വേദിയാകുന്നത്. പൂക്കളുടെയും, ചെടികളുടെയും, കനികളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരുപത്തിനാല് വേദികളിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുന്നത്.
 
പരിഷ്‌കരിച്ച മാന്വല്‍, എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, വിജിലന്‍സ് നിരീക്ഷണം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫി, കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വേദികളിലായി കൂടുതല്‍ ഇനങ്ങള്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇത്തവണത്തെ കലോത്സവത്തിനുണ്ട്. ഉദ്ഘാടന വേദിയില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥ്. എ.സി മൊയ്തീന്‍, വി,എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം സിനിമ, സാഹിത്യ, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. തൃശൂര്‍ തേക്കിന്‍കാട് ...

news

‘ബാലപീഡനം’ എന്ന ആരോപണത്തിന് തെളിവ് എവിടെ?: വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് കെജെ ജേക്കബ്

എ.കെ ഗോപാലന്‍ ബാലപീഡനം നടത്തിയെന്ന ആരോപണത്തില്‍ വിടി ബല്‍റാം നല്‍കിയ വിശദീകരണത്തിനെതിരെ ...

news

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച കമന്റിന് ന്യായീകരണവുമായി വിടി ബല്‍റാം

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ട കമന്റിനെ ന്യായീകരിച്ച് വിടി ബല്‍റാം ...

news

മുത്തലാഖ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി

മുത്തലാഖ് സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി. ഒരു ...

Widgets Magazine