ഫല പ്രഖ്യാപനത്തില്‍ തിടുക്കം കൂടിപ്പോയതാണ് പിഴവിന് കാരണം: കെ മുരളീധരന്‍

  കെ മുരളീധരന്‍ എംഎല്‍എ , എസ്എസ്എല്‍സി , പികെ കുഞ്ഞാലിക്കുട്ടി , പികെ അബ്ദുറബ്ബ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (13:38 IST)
എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവ് സംസ്ഥാന സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ കുറ്റപ്പെടുത്തി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. ജനങ്ങളുമായി നേരിട്ടിട്ട് ഇടപഴകുന്ന വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ജാഗ്രത കാണിക്കണം. ഫല പ്രഖ്യാപനത്തില്‍ തിടുക്കം കൂടിപ്പോയതാണ് പിഴവിന് കാരണമായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി നേരിട്ടിട്ട് ഇടപഴകുന്ന വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ 1987 ആവര്‍ത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം സംഭവത്തെ പിഴവിനെ നിസാരവല്‍ക്കരിച്ച് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നു. എസ്എസ്എല്‍സി ഫലത്തിലുണ്ടായ പിഴവ് വലിയ കാര്യമായി കാണേണ്ടതില്ല. നേരത്തെയും ഇത്തരത്തിലുള്ള ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി ഫലം കുളമാകുകയും സമൂഹത്തിൽ നിന്ന് നിശിതമായ വിമർശനം കേൾക്കേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍
വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെതിരെ
മുസ്ലീംലീഗിൽ പടയൊരുക്കം തുടങ്ങിയതായി സൂചന ലഭിക്കുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :