എസ് എസ് എൽ സി വിജയശതമാനം കൂടി; 97.84 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭസത്തിന് യോഗ്യത നേടി

വ്യാഴം, 3 മെയ് 2018 (11:08 IST)

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാൽ വിജയശതമാനം ഇത്തവണ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 95.98 ശതമാനമായിരുന്നുവെങ്കിൽ അത് ഇത്തവണ 97.84 ശതമാനം ആയിട്ടുണ്ട്. 
 
എഴുതിയ 4,41,103 പേരിൽ 4,31,162 പേർ വിജയിച്ചു. 34,313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇത് മുൻ വർഷം 20,967 ആയിരുന്നു. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.
 
എറണാകുളം ജില്ലയിലാണ് ഏറ്റവും കുടൂതല്‍ വിദ്യാര്‍ത്ഥികള്‍ പാസായത്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിനായകന് മികച്ച നടനുള്ള പുരസ്കാരം; തർക്കിച്ച് മന്ത്രിയും ജോയ് മാത്യുവും

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ വിമർശിച്ച് ...

news

ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

പട്ടാപ്പകൽ ആൾക്കൂട്ടത്തിനു നടുവിൽ വെച്ച് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ...

news

പാർവതിക്കും ഫഹദിനും ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി നൽകില്ല? - നടപടി വിവാദത്തിലേക്ക്

വ്യാഴാഴ്ച ഡെൽഹിയിൽ നടക്കുന്ന അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെച്ചൊല്ലി ...

Widgets Magazine