വി എസിനെ വിമര്‍ശിച്ച് എസ് ആര്‍ പി

Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2015 (19:58 IST)
ഘടകക്ഷികള്‍ ഇടതു മുന്നണി വിട്ടുപോയത് സി.പി.എമ്മിന്റെ മുന്‍ നേതൃത്വത്തിന്റെ വീഴ്ചകൊണ്ടാണെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് തള്ളി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
ഘടകക്ഷികള്‍ മുന്നണി വിട്ടുപോയത് സിപിഎമ്മിന്റെ മുന്‍ നേതൃത്വത്തിന്റെ വീഴ്ചകൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് വി.എസ്. പറഞ്ഞത് സിപിഎം. പോളിറ്റ്ബ്യൂറോയുടെ നിലപാടല്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പില്‍ മത്സരമൊന്നും നടന്നിട്ടില്ലെന്നും സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാവാന്‍ യോഗ്യനാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. യെച്ചൂരിയുടെ യോഗ്യതയും അയോഗ്യതയുമെല്ലാം കണക്കിലെടുത്ത് തന്നെയാണ് അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കിയതെന്നും അദ്ദേഹം അറിയിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :