എന്നെയും മഞ്ജുവിനെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് ശ്രീകുമാര്‍ മേനോന്‍

കൊച്ചി, ബുധന്‍, 20 ഡിസം‌ബര്‍ 2017 (10:16 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദിലീപിനെതിരെ സിനിമയില്‍ നിന്നും പലരും മൊഴിനല്‍കി കഴിഞ്ഞു. ഇപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്.  തന്നെയും മഞ്ജു വാര്യരെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി.
 
ശ്രീകുമാര്‍ മേനോന്റെ മൊഴിയുടെ പ്രസക്തഭാഗങ്ങള്‍:
 
മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല. ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു.
 
മഞ്ജുവിന്റെ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സൈറ ബാനു എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണ്. ദിലീപ് കുടിലബുദ്ധിക്കാരനെന്ന് മലയാള സിനിമയില്‍ പരക്കെ അറിയാം. സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

വിവാഹം ഇന്ത്യയിൽ വെച്ച് നടത്തിയില്ല, കോഹ്‌ലിക്കും അനുഷ്കയ്ക്കും രാജ്യസ്നേഹമില്ല: ആരോപണവുമായി ബിജെപി എം എൽ എ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ...

news

ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി ...

news

പാർവതിയെ വിമർശിച്ചു, നടന്റെ പോസ്റ്റ് വൈ‌റലായി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂ‌രി

മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ...

news

‘ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും’; മറുപടിയുമായി എംഎം മണി

രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവും മന്ത്രിയുമായ എംഎം മണി. ...

Widgets Magazine