ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും അമ്പാടിയാകും

തിരുവനന്തപുരം| Last Updated: ബുധന്‍, 12 ഒക്‌ടോബര്‍ 2022 (19:31 IST)
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിറന്നാള്‍. ശ്രീകൃഷ്ണവേഷം കെട്ടിയ ബാലിക -ബാലന്മാരെക്കൊണ്ട് നാട് അമ്പാടിയാകും. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ നട തുറക്കും മുമ്പ് തന്നെ ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.

ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിശേഷാവസരങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന സ്വര്‍ണ്ണകോലമാണ് എഴുന്നള്ളിക്കുന്നത്.

പെരുവനം കുട്ടന്‍മാരാരുടെ മേളത്തിന്റെ അകമ്പടിയോടെയായിരുന്നു കാഴ്ച്ച ശീവേലി. ഭക്തര്‍ക്ക് ദേവസ്വം വിഭവസമൃദ്ധമായ സദ്യയും നല്‍കും. ഒന്‍പതര മുതല്‍ തുടങ്ങുന്ന സദ്യവിളമ്പല്‍ ഉച്ചവരെ തുടരും. നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ വൈകിട്ട് ബാലഗോകുലം ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :