ശ്രീദേവിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്; ബോണി കപൂറിനെ മണിക്കൂറോളം ചോദ്യം ചെയ്തു

വീഴ്ചയിൽ ഉണ്ടായ മുറിവ് അല്ലെന്ന്...

aparna| Last Modified ചൊവ്വ, 27 ഫെബ്രുവരി 2018 (11:37 IST)
അന്തരിച്ച നടി ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടെന്ന് ഫൊറെൻസിക് റിപ്പോർട്ട്. മുറിവ് എങ്ങനെ ഉണ്ടായതാണെന്ന് പ്രോസിക്യൂഷൻ പരിശോധിച്ച് വരികയാണ്. ബാത്ത്റൂമിൽ തെന്നി വീണപ്പോൾ ഉണ്ടായതാണോയെന്നാണ് പരിശോധിക്കുന്നത്.

വീഴ്ചയിൽ ഉണ്ടായ മുറിവാണെങ്കിൽ കൂടുതൽ നടപടിക്കൊന്നും നിൽക്കാതെ മൃതദേഹം വിട്ട് നൽകാനാണ് തീരുമാനം. എന്നാൽ എന്തെങ്കിലും സംശയം തോന്നിയാൽ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നേക്കും.

അതിനിടെ, ഭർത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. മണിക്കൂറോളമാണ് ബോണിയെ പൊലീസ് ചോദ്യം ചെയ്തത്. അവസാന നിമിഷങ്ങളിൽ ശ്രീദേവിയോടൊപ്പമുണ്ടായിരുന്ന സാഹചര്യത്തിലാണ് ബോണിയെ പൊലീസ് ചോദ്യം ചെയ്തത്.

പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകൾ ദുബായ് പൊലീസ് കൈമാറുകയുള്ളൂ. ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതൽ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും വൈകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :