തൃപ്‌തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം; പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്കി

തൃപ്‌തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം

തൊടുപുഴ| Last Modified വെള്ളി, 20 ജനുവരി 2017 (08:56 IST)
ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശബരിമല തീര്‍ത്ഥാടകര്‍ ആണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പൊലീസ് ജാഗ്രാതാനിര്‍ദ്ദേശം നല്കി.

- മൂലമറ്റം റൂട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെ വെളുത്ത സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതായി കണ്ടെന്നാണ് റിപ്പോര്‍ട്ട് നല്കിയത്. വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് നേരത്തെ തന്നെ തൃപ്‌തി ദേശായി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അവര്‍ കടന്നുപോകാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ പൊലീസ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെയാണ് ഇവരെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസിന് ലഭിച്ചത്. ഇതിനെ തുടര്‍ന്ന്, മേലുകാവ്, ഈരാറ്റുപേട്ട, എരുമേലി ഭാഗത്തേക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ല പൊലീസ് മേധാവികള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :