ഉമ്മചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ രണ്ടു പേര്‍; തകര്‍ന്നടിഞ്ഞ് നേതൃത്വം

ശനി, 11 നവം‌ബര്‍ 2017 (09:59 IST)

Widgets Magazine

കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. 
 
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് ഉമ്മന്‍‌ചാണ്ടി അടക്കമുള്ളവരാണ്.  കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചപണി വേണമെന്ന ആവശ്യം രൂക്ഷമാകുന്നു. ആരോപണ വിധേയരായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് വിഎം സുധീരന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന.
 
യു ഡി എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ചതാണ് കമ്മീഷനെ എന്നും അതിനാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അത്യന്തം ഗൌരവമേറിയതാണെന്നും സുധീരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് വിവരങ്ങളും കൈമാറി. സുധീരനൊപ്പം വിഡി സതീശനും ആരോപണ വിധേയര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. 
 
സോളാര്‍ കേസില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കുമേല്‍ നടപടിയില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും തെറ്റായ പ്രവണത ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രതികരണങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
 
സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തുചാടിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചരടുവലിച്ചിരുന്നു. ഇതും സുധീരന്റെ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ പട്ടയം ദേവികുളം കളക്ടര്‍ റദ്ദാക്കി

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപി കൈവശം വച്ചിരുന്ന ഭൂമിയുടെ ...

news

കമല്‍ഹാസന്‍ വഴിമാറി, അടുത്തത് രജനീകാന്ത്!

രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഏകദേശം ഉറപ്പാക്കിയവര്‍ ആണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തും ...

news

കടിച്ച പാമ്പിനെ കുപ്പിയിലാക്കി പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍

പാമ്പിനെ കണ്ടാല്‍ പലരും ഭയന്നോടാറാണ് പതിവ്. എന്നാല്‍ കടിച്ച പാമ്പിനെ കുപ്പിയിലാക്കിയ ...

news

ഓരോ മണിക്കൂറിലും 17 പേര്‍ മരിക്കുന്നു, രാജ്യത്ത് ഏറ്റവും അധികം റോഡപകടം ഉണ്ടാകുന്ന നഗരം ഇതാണ്

രാജ്യത്ത് ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാകുന്ന നഗരം ചെന്നൈ ആണെന്ന് റിപ്പോര്‍ട്ട്. ...

Widgets Magazine