“കേരളത്തോട് മാപ്പ് ചോദിക്കുന്നു”: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്

ചെയ്തത് തെറ്റായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്...

സുമീഷ്| Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (12:04 IST)
നിയമസഭയിലെ സ്പീകറുടെ കസേര വലിച്ചു താഴെയിട്ടതുൾപ്പടെയുള്ള സംഭവത്തിൽ കേസ് പിൻ‌‌വലിക്കാനൊരുങ്ങുകയാണ് സർക്കാർ. നിയമസഭക്കകത്തും പുറത്തും ഇത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ചെങ്ങന്നുര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് പണ്ട് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു. ‘എന്റെ ഭാഗത്ത് നിന്ന് വന്ന ഏറ്റവും വലിയ വീഴ്ച്ചയാണത്‘. അന്നത്തെ മാനസ്സികാവസ്ഥയിൽ പ്രതിഷേധം ശരിയാണെന്ന് കരുതിയെന്നും കേരളസമൂഹത്താടെ ചെയ്ത ജനാധിപത്യ വിരുദ്ധ നടപടിയില്‍ മാപ്പ് ചോദിക്കുന്നതായും ശോഭനാ ജോര്‍ജ് പറഞ്ഞു.

എം.വി രാഘവനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നായനാര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :