ജനാധിപത്യ രീതിയിൽ സിപിഎമ്മിന് ശവമഞ്ചമൊരുക്കും: ശോഭാ സുരേന്ദ്രൻ

ആർഎസ്എസ് തീരുമാനിച്ചാൽ മുഖ്യമന്ത്രി കേരളത്തിൽ പുറത്തിറങ്ങി നടക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ

sobha surendran, pinarayi vijayan, rss, cpmതിരുവനന്തപുരം, ശോഭാ സുരേന്ദ്രൻ , പിണറായി വിജയന്‍, ആര്‍ എസ് എസ്. സി പി എം
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 28 ഫെബ്രുവരി 2017 (14:26 IST)
ആർഎസ്എസ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ. ജനാധിപത്യ രീതിയിൽ തന്നെ സിപിഎമ്മിന് ശവമഞ്ചമൊരുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

മംഗലാപുരത്ത് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് തടയുമെന്ന് ആർഎസ്എസ് അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ആ നിലപാടിൽ നിന്ന് അവര്‍ പിന്മാറുകയും, പരിപാടിയിൽ പങ്കെടുത്ത പിണറായിയുടെ പരിഹാസവും രൂക്ഷ വിമർശനങ്ങളും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :