കൊച്ചി|
Rijisha M.|
Last Modified വ്യാഴം, 12 ജൂലൈ 2018 (16:27 IST)
പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന പരാതിയിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്‌ധയ്‌ക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കേണ്ടതില്ലെന്ന്
സർക്കാർ ഹൈക്കോടതിയിൽ. സ്നിഗ്ധയുടെ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ താന്‍ മര്‍ദിച്ചുവെന്ന വാദം കളവാണെന്നും ഈ കേസ് റദ്ദാക്കണമെന്നും സ്നിഗ്‌ധ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.
ഇതേസമയം, സ്നിഗ്‌തയുടെ ഹര്‍ജി ഗവാസ്‌കറുടെ ഹര്‍ജിക്കൊപ്പം കേള്‍ക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.