കൈപ്പത്തി ചിഹ്നവും കൂപ്പുകൈ ചിഹ്നവും തമ്മില്‍ വത്യാസമുണ്ട്: വെള്ളാപ്പള്ളി

എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , ശിവഗിരി മഠം , കൈപ്പത്തി ചിഹ്നം
കൊല്ലം| jibin| Last Modified ശനി, 12 ഡിസം‌ബര്‍ 2015 (10:32 IST)
കൈപ്പത്തി ചിഹ്നവും കൂപ്പുകൈ ചിഹ്നവും തമ്മില്‍ വത്യാസമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍കതിരും തമ്മിലും സാമ്യമുണ്ട്. അതിനാല്‍ കൂപ്പുകൈ ചിഹ്നമായി നല്‍കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ ചിഹ്നം കൂപ്പുകൈ തന്നെയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചില്ലെന്ന സന്യാസിമാരുടെ പ്രസ്താവന അനവസരത്തിലാണെന്ന് വെള്ളാ‍പ്പള്ളി രാവിലെ പറഞ്ഞു. പ്രധാനമന്ത്രിയെ കുറ്റം പറയുന്ന ഇവര്‍ മോഡിയുടെ ഔദാര്യം പറ്റിയവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മോഡിയെ മഠത്തിലേക്ക് ക്ഷണിച്ചില്ലെന്ന സന്യാസിമാരുടെ പ്രസ്താവന അനവസരത്തിലാണ്. പ്രധാനമന്ത്രിയെ കുറ്റം പറയുന്ന ഇവര്‍ മോഡിയുടെ ഔദാര്യം പറ്റിയവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശിവഗിരി സന്യാസിമാര്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ വലിയവരെന്ന് അഹങ്കാരമാണ്. സന്യാസിമാരില്‍ ചിലര്‍ സൂപ്പര്‍ താരങ്ങളാകാന്‍ ശ്രമിക്കുകയാണ്. ശിവഗിരിയില്‍ ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

നരേന്ദ്ര മോഡിയെ തങ്ങള്‍ മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ശിവഗിരിയിലെ സന്യാസിമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്‌താവനയ്‌ക്ക് എതിരായിട്ടാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :