രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണം: എസ്‌എന്‍ഡിപിയുടെ ആലോചനായോഗം ഇന്ന്

ചേര്‍ത്തല| JOYS JOY| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (08:57 IST)
രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് എസ് എന്‍ ഡി പി നടത്തുന്ന ആലോചനായോഗം ഇന്ന്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചേര്‍ത്തലയിലാണ് ആലോചനായോഗം ചേരുന്നത്. കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും യോഗത്തില്‍ പങ്കെടുക്കും.

ഡോ ജയപ്രസാദ്, പി രാജന്‍, ഫിലിപ്പ് എം പ്രസാദ്, രാഷ്‌ട്രീയ നിരീക്ഷകരായ അഡ്വ എം ജയശങ്കര്‍, എം എന്‍ പിയേഴ്സണ്‍ എന്നിവരും പങ്കെടുക്കും. വൈകുന്നേരം വരെ ചര്‍ച്ച നീളും.

കേരളത്തില്‍ എസ് എന്‍ ഡി പി ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപവത്കരിച്ചാല്‍ ഉണ്ടാകുന്ന സാധ്യതകളും നയങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് യോഗം നേതൃത്വം അറിയിച്ചു.

ചേര്‍ത്തല അശ്വനി റെസിഡന്‍സിയില്‍ ആണ് യോഗം നടക്കുന്നത്. ചര്‍ച്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള അമ്പതോളം യോഗം പ്രവര്‍ത്തകരും പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :