അട്ടപ്പാടിയിൽ ആശുപത്രിയിൽ നിന്നും ഡോക്ടർക്ക് പാമ്പുകടിയേറ്റു

Sumeesh| Last Modified ഞായര്‍, 1 ഏപ്രില്‍ 2018 (18:13 IST)
പാലക്കട്: അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ സ്പെശ്യാലിറ്റി ആശുപത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയോടെ ആശുപത്രി വാർഡിലേക്ക് ഇഴഞ്ഞു കയറിയ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. പി.രമേശിനെയാണ് പാമ്പു കടിച്ചത്. ഇദ്ദേഹത്തെ പിന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർ രമേഷ് അപകടനില തരണം ചെയ്തതായി ആശുപത്രി സൂപ്രണ്ട് ആര്‍. പ്രഭുദാസ് വ്യക്തമാക്കി.

ആശുപത്രി പരിസരത്തുകൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും പാമ്പ് വാർഡിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു. ഈ സമയം വാർഡിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ചെർന്നു പാമ്പിനെ പിടികൂടി ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് ഡോക്ടർക്ക് കടിയേറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :