പി ജയരാജന്‍ കിംങ് ജോങ് ഉന്‍; ശുഹൈബിനെ വെട്ടിയത് പരിശീലനം നേടിയ ആള്‍ - സുധാകരന്‍

കണ്ണൂര്‍, വ്യാഴം, 22 ഫെബ്രുവരി 2018 (08:35 IST)

   K Sudhakaran statements , K Sudhakaran , Shuhaib murder case , p jayarajan Shuhaib , Congress , ശുഹൈബ് , പി ജയരാജന്‍ , കിംങ് ജോങ് ഉന്‍ , പി ജയരാജന്‍
അനുബന്ധ വാര്‍ത്തകള്‍

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസ്‌താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്.

ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിനെ പോലെയാണ് ജയാരാജന്‍ പെരുമാറുന്നത്. സമാധാന യോഗം നിയന്ത്രിക്കാന്‍ അദ്ദേഹം ആരാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.  

ശുഹൈബിനെ വെട്ടിയത് പൊലീസിന്റെ കസ്‌റ്റ്ഡിയിലുള്ള ആകാശ് തില്ലങ്കേരി അല്ലെന്ന് പറഞ്ഞിട്ടില്ല. വെട്ടിയത് പരിശീലനം നേടിയവരാണെന്നാണ് താ‍ന്‍ പറഞ്ഞത്. സമരം സംബന്ധിച്ച നിലപാട് നേതൃയോഗത്തില്‍ വ്യക്തമാക്കും. എത്ര ദിവസം വേണമെങ്കിലും നിരാഹാരം കിടക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സൈന്യം നോക്കി നില്‍ക്കെ നിയന്ത്രണരേഖ കടന്ന പാക് ഹെലികോപ്‌റ്റര്‍ നിരീക്ഷണപ്പറക്കല്‍ നടത്തി

ഏറ്റുമുട്ടല്‍ സാധ്യത നിലനില്‍ക്കെ പാകിസ്ഥാന്‍ ഹെലികോപ്റ്റർ ഇന്ത്യയുടെ ആകാശാതിര്‍ത്തി ...

news

കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം; ആളപായം ഇല്ലെന്ന് റിപ്പോര്‍ട്ട് - പ്ലാന്‍റ് താത്കാലികമായി അടച്ചു

അതീവ സുരക്ഷാ പ്രാധന്യം നിലനില്‍ക്കുന്ന കൊച്ചിന്‍ റിഫൈനറിയിൽ തീപിടിത്തം. സംഭവത്തിൽ ആളപായം ...

news

കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു - മക്കള്‍ നീതി മയ്യം

നടന്‍ കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് ...

news

ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് സമാധാനചര്‍ച്ച? - ചെന്നിത്തല

ശുഹൈബിനെ തുണ്ടംതുണ്ടമാക്കി വെട്ടിയരിഞ്ഞ കൊടുംകുറ്റവാളിയെ പിടികൂടാതെ എന്ത് ...

Widgets Magazine