സദാചാര ഗുണ്ടായിസം വീണ്ടും; മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേനാ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു - മര്‍ദ്ദനം പൊലീസ് നോക്കിനില്‍ക്കെ

മറൈൻഡ്രൈവിൽ ശിവസേനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം

Shiv Sena , moral police , Police , Lovers , kochi , Sena , BJP , Sex , death , kill , ശിവസേന , പൊലീസ് , മറൈൻഡ്രൈവ് , സദാചാര ഗുണ്ടായിസം , ശിവസേന , ചൂരൽകൊണ്ട് അടിച്ചു
കൊച്ചി| jibin| Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (18:09 IST)
കൊച്ചി മറൈൻഡ്രൈവിൽ ഒന്നിച്ചിരുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും നേർക്ക് ശിവസേനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. ഒന്നിച്ചിരുന്നവരെ പ്രവർത്തകർ ചൂരൽകൊണ്ട് അടിച്ചു. പൊലീസ് നേക്കിനില്‍ക്കെയാണ് ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു സംഭവം. പ്രകടനവുമായെത്തിയ ശിവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു.
സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ശിവസേനാ പ്രവർത്തകർ ഗുണ്ടായിസം നടത്തിയത്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. പ്രകടനവുമായെത്തിയ ശിവസേന പ്രവര്‍ത്തകര്‍ യുവതീയുവാക്കളെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി
അടിക്കുകയായിരുന്നു.

ശിവസേനാ പ്രവർത്തകർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :