കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു: ഷൈന്‍ ടോം ചാക്കോ

കൊച്ചി| Last Updated: വ്യാഴം, 5 മാര്‍ച്ച് 2015 (11:42 IST)
താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ. രക്ത പരിശോധന ഫലം പുറത്ത് വന്നപ്പോള്‍ അത് മനസ്സിലായല്ലോ എന്നും ഷൈന്‍ പറഞ്ഞു. എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോഴായിരുന്ന് ഷൈനിന്റെ പ്രതികരണം. സുഹൃത്തുക്കളെ കാണാനാണ് താന്‍ ഫ്ലാറ്റില്‍ പോയതെന്നും ഷൈന്‍ പറഞ്ഞു. കേസ് സംബന്ധിച്ച്
ഇതാദ്യമായാണ് ഷൈന്‍ ടോം ചാക്കോ പ്രതികരിക്കുന്നത്.

കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഇവരുടെ രക്തപരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടില്‍ പുറത്തുവന്നത്. കൊച്ചിയില്‍ കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നുമാണ് കൊക്കെയ്നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേര്‍ പൊലീസ്
പിടിയിലായത്. ഷൈന്‍ ടോം ചാക്കോ ,സഹസംവിധായിക ബ്ളസി, മോഡലുകളായ ടിന്‍സി , രേഷ്മ, സ്നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു. ഇതില്‍ കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് തിരിച്ചടിയാവുകയാണ്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :