ഷീനയെ കൊന്ന ദിവസം തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് മിഖൈല്‍ ബോറ

മുംബൈ| JOYS JOY| Last Modified ശനി, 29 ഓഗസ്റ്റ് 2015 (11:57 IST)
ഷീനയെ കൊന്ന ദിവസം തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് മിഖൈല്‍ ബോറ. ഇന്ദ്രാണി മുഖര്‍ജിയുടെ മകനും ഷീനയുടെ ഇളയസഹോദരിയുമാണ് മിഖൈല്‍ ബോറ. മൂന്നുവര്‍ഷം മുമ്പ് 2012 ഏപ്രില്‍ 24നായിരുന്നു ഇന്ദ്രാണി മുഖര്‍ജിയും സഞ്ജീവ് ഖന്നയും ചേര്‍ന്ന് ഷീന ബോറയെ കൊലപ്പെടുത്തിയത്. പൊലീസിനു നല്കിയ മൊഴിയിലാണ് മിഖൈല്‍ ബോറ ഇക്കാര്യം പറഞ്ഞത്.

വെള്ളിയാഴ്ചയാണ് മിഖൈല്‍ ഗുവാഹത്തിയില്‍ നിന്ന് മുംബൈ പൊലീസ് സംഘത്തിനൊപ്പം മുംബൈയില്‍ എത്തിയത്. കഴിഞ്ഞ മൂന്നുദിവസമായി ഇന്ദ്രാണിക്കെതിരെ തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് മിഖൈല്‍ പറഞ്ഞിരുന്നു.

ഷീന കൊല്ലപ്പെടുന്നതിന് കുറച്ചുദിവസം മുമ്പ് ഇന്ദ്രാണി തന്നെ മുംബൈയിലെ വസതിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ആ സമയത്ത് ഇന്ദ്രാണിയുടെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സി ഇ ഒയുമായ പീറ്റര്‍ മുഖര്‍ജി അവധിക്കാലം ആഘോഷിക്കുന്നതിനായി വിദേശത്ത് ആയിരുന്നെന്നും മിഖൈല്‍ പൊലീസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :