ശബ്‌ദമലിനീകരണത്തിനെതിരെ പ്രതികരിച്ച ഷമ്മി തിലകന്റെ വീടിനു മുന്നില്‍ കോലം

കൊല്ലം| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (13:02 IST)
വീടിനു സമീപത്തുള്ള സ്വകാര്യ സ്വകാര്യ ഷോപ്പിംഗ് മാളിനെതിരെ ശബ്ദമലിനീകരണത്തിന് കേസുകൊടുത്ത ഷമ്മി തിലകനെ കളിയാക്കി വീടിനു മുന്നില്‍ കോലം സ്ഥാപിച്ചതായി പരാതി.സ്ഥാപനം കടുത്ത ശബ്‌ദ മലിനീകരണമാണുണ്ടാക്കുന്നതെന്നും എട്ടു വര്‍ഷമായി സ്‌ഥാപനത്തിനെതിരെ കേസ്‌ നടത്തിവരികയാണെന്നും ഷമ്മി തിലകന്‍ പറയുന്നത്.

ജനസാന്ദ്രതയേറിയ പ്രദേശത്ത് നിയമലംഘനം നടത്തിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഇതിനോടടുത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിയെ തുടര്‍ന്ന്‌ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയതാണ് ഷമ്മി പറയുന്നു.

കോലം സ്ഥാപിച്ച നടപടി നിയമത്തോടുള്ള വെല്ലുവിളിയാണെന്നും തന്റെ വീടിനു മുന്നില്‍ സ്‌ഥാപിച്ചിരിക്കുന്ന കോലം നിയമവ്യവസ്‌ഥിതിയെയാണ്‌ കളിയാക്കുന്നതെന്നും ഷമ്മി കൂട്ടിചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :