തീവ്രവാദ ബന്ധമുണ്ടോ ?; ഷെഫിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു - ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു നിന്നു

കൊച്ചി, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (18:54 IST)

 Shafin jahan , NIA , Shafin Jahan , Hadiya case , Hadiya , ഷെഫിന്‍ ജഹാന്‍ , അഖില , എന്‍ഐഎ , സൂപ്രീംകോടതി

വിവാദമായ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഹാദിയയുമായുളള വിവാഹവും മതംമാറ്റം സംബന്ധിച്ചുമാണ് ചോദിച്ചറിഞ്ഞതെന്നാണ് വിവരം.

വൈക്കം സ്വദേശിനിയായ എന്ന ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഷെഫിന്‍റെ മൊഴിയിലെ വൈരുധ്യത്തെ തുടര്‍ന്നാണ്  വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്. ചോദ്യം ചെയ്യലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഹാദിയയുടെ ഭാഗം കേട്ട ദിവസം ഷെഫിന് ഭീകര ബന്ധമുണ്ടെന്ന് എന്‍ഐഎ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം തുടരാന്‍ എന്‍ഐഎയോട് സൂപ്രീംകോടതി നിര്‍ദേശിച്ചത്. ഈ പശ്ചാത്തലത്തില്‍കൂടിയായിരുന്നു ഇന്ന് ചേര്‍ന്ന ചോദ്യം ചെയ്യല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിഖ്യാത ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു. കുറച്ചുകാലമായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ...

news

കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ; ബില്‍ പാസാക്കി

ബലാത്സംഗക്കേസില്‍ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലാണ് നിയമസഭ ...

news

125 കോടി ജനങ്ങളാണ് ബിജെപിയുടെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി; രാഹുലിന്റെ കിരീടധാരണം ഔറംഗസേബിന്റെ ഭരണം പോലെ

രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് അധ്യക്ഷ ...

news

ദീപികയ്‌ക്കെതിരായ വധഭീഷണി; എതിര്‍പ്പ് പരസ്യമാക്കി കങ്കണ - ബോളിവുഡ് ഞെട്ടലില്‍

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി'യെന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ...