ജലന്ധർ പീഡനം; കന്യാസ്‌ത്രീ കുമ്പസാരം നടത്തിയ 12 വൈദികരുടെ മൊഴിയെടുക്കും

ജലന്ധർ പീഡനം; കന്യാസ്‌ത്രീ കുമ്പസാരം നടത്തിയ 12 വൈദികരുടെ മൊഴിയെടുക്കും

കൊച്ചി| Rijisha M.| Last Updated: ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (11:46 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത കാലയളവില്‍ കുമ്പസാരം നടത്തിയ 12 വൈദികരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.

കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ വട്ടേല്‍ പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ പീഡനവിവരം സംബന്ധിച്ച് കുമ്പസാരം നടത്തിയോ എന്നത് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്. കുമ്പസാരത്തിനിടെ എല്ലാം തുറന്നുപറഞ്ഞിരുന്നതായി കന്യാസ്‌ത്രീ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :