തനിക്കെതിരെയുള്ള പരാതി വ്യക്തിപരമായ വിരോധം; മുൻകൂർ ജാമ്യം വേണമെന്ന് ഫ്രാങ്കോ മുളയ്‌ക്കൽ

തനിക്കെതിരെയുള്ള പരാതി വ്യക്തിപരമായ വിരോധം; മുൻകൂർ ജാമ്യം വേണമെന്ന് ഫ്രാങ്കോ മുളയ്‌ക്കൽ

കോട്ടയം| Rijisha M.| Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (10:23 IST)
കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കും. ആരോപണം ഉന്നയിച്ച കന്യാസ്‌ത്രീയ്ക്ക് വ്യക്തിപരമായ വിരോധമാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.

'കന്യാസ്‌ത്രീ മഠത്തിലെ സ്‌ഥിരം ശല്യക്കാരിയായിരുന്നു പരാതി നൽകിയ കന്യാസ്‌ത്രീ. പലപ്പോഴും ഞാൻ അവരെ ശാസിച്ചിട്ടുണ്ട്. തനിക്കെതിരെ നൽകിയ പരാതി കള്ളമാണെ'ന്നും ഫ്രാങ്കോ പറയുന്നു. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

അതേസമയം, ഫ്രാങ്കോ മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കില്ലെന്ന് മുൻപ് പറഞ്ഞിരുന്നു. അന്വേഷണവുമായി താൻ സഹകരിക്കുമെന്നും എന്നാൽ അറസ്‌റ്റ് ഒഴിവാക്കണമെന്നും ഫ്രാങ്കോ ജാമ്യാപേക്ഷയിൽ പറയുന്നു. ബുധനാഴ്‌ച രാവിലെ പത്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് അതിന് മുൻപ് ഹർജിയിൽ തീരുമാനമുണ്ടാകണമെന്നും ഫ്രാങ്കോ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :