യുവതിയുടെ കിടപ്പറ രംഗങ്ങള്‍ വാട്സ് ആപില്‍ പ്രചരിപ്പിച്ചതിന് സീ‍രിയന്‍ നടന്‍ പിടിയില്‍

പുനലൂര്‍| Last Updated: വെള്ളി, 30 ജനുവരി 2015 (15:13 IST)
യുവതിയുടെ കിടപ്പറ രംഗങ്ങള്‍
വാട്സ് ആപില്‍ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂവാര്‍ മുള്ളുവിട സ്വദേശി അനില്‍കുമാര്‍ ആണ് അറസ്റ്റിലായത്. പത്തനാപുരം സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനലാണ് പൊലീസ് നടപടി.

സീരിയലില്‍ അവസരം ചോദിച്ചെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതിയുടെ വിശ്വാസം നേടിയെടുത്തത്. തുടര്‍ന്ന് മൂന്ന് വര്‍ഷമായി
അനില്‍ കുമാറും യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതി അറിയാതെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ അനില്‍കുമാര്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മറ്റുപരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍
നിര്‍ബന്ധിച്ചു. ഭീഷണിയെത്തുടര്‍ന്ന് യുവതി പലര്‍ക്കും വഴങ്ങി. ഒടുവില്‍ വഴങ്ങാതെ വന്നപ്പോള്‍ അനില്‍കുമാര്‍ ദൃശ്യങ്ങള്‍ വാട്സ്ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :