യാത്രക്കാരെ ‘സര്’ എന്ന് വിളിക്കണം; ഡിജിപിയുടെ ഉത്തരവ്

Last Modified ചൊവ്വ, 2 ജൂണ്‍ 2015 (18:15 IST)
വാഹന പരിശോധ സംബന്ധിച്ച്
ഡിജിപി ടി.പി സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. യാത്രക്കാരോട് മാന്യമായി പെരുമാറണം, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണം യാത്രക്കാരെ സര്‍‍, സുഹൃത്ത്, മാഡം, സഹോദരി എന്നിങ്ങനെ സംബോധന ചെയ്യണം എന്നിങ്ങനെ പോകുന്നു സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍.

പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നേരത്തേ കണ്‍‌ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും ഉദ്യോഗസ്ഥരുടെ കൈവശമുള്ള പണം എത്രയെന്ന് അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരക്കേറിയ നിരത്തുകളിലും വളവുകളിലും പരിശോധന ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണം തികയ്ക്കാന്‍ വാഹന പരിശോധന വേണ്ടെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.

ഹെഡ്‌ലൈറ്റ് ഡിം ചെയ്യാതിരിക്കല്‍, ഹെല്‍‌മറ്റ് ഇല്ലാതെ യാത്ര ചെയ്യല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കുലര്‍ പ്രാബല്യത്തിലാകുന്നതോടെ അനാവശ്യമായ വാഹന പരിശോധനകള്‍ കുറയുമെന്ന് പ്രതീക്ഷിക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :