സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 30 നവംബര്‍ 2024 (20:54 IST)
സെക്രട്ടേറിയറ്റില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കിയതിനാല്‍ ഹാജര്‍ പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കി ഉത്തരവായി. ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ തുടര്‍ന്നും പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പായ്ക്കിംഗ് വസ്തുക്കള്‍ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. തട്ടുകടകള്‍ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ ഭക്ഷണ വസ്തുക്കള്‍ പൊതിയുന്നതിന് പത്രക്കടലാസുകള്‍ പോലെയുള്ള ഫുഡ് ഗ്രേഡ് അല്ലാത്ത പായ്ക്കിംഗ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരും. മാത്രല്ല
രോഗവാഹികളായ സൂക്ഷമജീവികള്‍ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.