ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്തിന്? എസ് പിക്കെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

ശശികല, ശബരിമല, സന്നിധാനം, യതീഷ് ചന്ദ്ര, Sasikala, Sabarimala, Sannidhanam, Yatish Chandra
തിരുവനന്തപുരം| BIJU| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (15:09 IST)
ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന് എസ് പിക്കെതിരെ ഐജിയുടെ റിപ്പോര്‍ട്ട്. നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്കു പോയ ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്ന ആരോപണത്തില്‍ എസ് പി സുദര്‍ശനെതിരെയാണ് ഐ ജി വിജയ് സാഖറെ ഡി ജി പിക്ക് പരാതി നല്‍കിയത്.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയായിരുന്നു മണ്ഡല – മകരവിളക്ക് പൂജകൾക്കായി നടതുറന്ന ദിവസം നിരോധനാജ്ഞ നിലനിന്നിരുന്നത്. മരക്കൂട്ടം മേഖലയുടെ ചുമതലയാണ് എസ്പി സുദർശന് ഉണ്ടായിരുന്നത്.

മരക്കൂട്ടത്തുനിന്നാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നത്. സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.

എന്നാല്‍ ശശികലയെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകിയെന്ന ആരോപണം അന്നേ ഉയര്‍ന്നു. ഇക്കാര്യത്തിലാണ് സുദര്‍ശനെതിരെ ഐ ജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :