Last Modified ശനി, 15 ജൂണ്‍ 2019 (10:02 IST)
ആരാധകർ ഏറെ ആകാംഷയോടേയും ആവേശത്തോടെയും കാത്തിരിക്കുന്നത് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനാണ്. ഇതിനു മുന്നോടിയായി ഇന്ത്യന്‍ സൈനികന്‍ അഭിന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന തരത്തില്‍ത് വന്‍ വിവാദവുമായിരുന്നു. ഇപ്പോള്‍ പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി.
പരസ്യം തെറ്റാണെന്ന് പറയാനാകില്ലെന്ന് തരൂര്‍ പറഞ്ഞു. പരസ്പരമുള്ള കളിയാക്കലുകള്‍ നടന്നിട്ടുണ്ട്. അതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അത്തരം രാഷ്ട്രീയം കലര്‍ത്തലുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത ദിവസം ഇന്ത്യാ പാകിസ്താന്‍ മത്സരം നടക്കാനിരിക്കെ പാക് ടെലിവിഷനായ ജാസ് ടി വിയുടെതായിരുന്നു പരസ്യം. ഈ പരസ്യത്തിനെതിരെ ഇന്ത്യയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.