സരിതയുടെ കാറിനെ പിന്തുടര്‍ന്ന ടിപ്പര്‍ ലോറി കസ്‌റ്റഡിയിലെടുത്തു; ഡ്രൈവറുടെ ലക്ഷ്യം സരിതയെ കാണല്‍

സരിത എസ് നായര്‍  , ടിപ്പര്‍ ലോറി , പൊലീസ് , അറസ്‌റ്റ്
കളമശേരി| jibin| Last Updated: വെള്ളി, 22 മെയ് 2015 (10:41 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന ടിപ്പര്‍ലോറിയുടെ ഡ്രൈവറെ പൊലീസ് പിടികൂടി. എന്നാല്‍ സരിതയെ കാണാനുള്ള അതിയായ താല്‍പ്പര്യം മൂലമാണ് കാറിനെ പിന്തുടര്‍ന്നതെന്ന് മനസിലാക്കിയ പൊലീസ് അശ്രദ്ധമായി വാഹനമോടിച്ചെന്ന പേരില്‍ പിഴ ഈടാക്കി ഡ്രൈവറെ പറഞ്ഞു വിട്ടു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കണ്ടെയ്‌നര്‍ റോഡിലായിരുന്നു സംഭവം. എറണാകുളത്തു നിന്നു തൃശൂരിലേക്കു സഞ്ചരിക്കുകയായിരുന്ന സരിതയുടെ കാര്‍ കണ്ടെയ്‌നര്‍ റോഡില്‍ എത്തിയപ്പോള്‍ ഒരു ടിപ്പര്‍ലോറി കാറിനെ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടനെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. ഫ്ളെയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി ടിപ്പര്‍ലോറി കസ്റഡിയിലെടുക്കുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :