സരിതയുടെ ഹർജി; രാഹുൽ ഗാന്ധിക്കും ഹൈബി ഈടനും ഹൈക്കോടതി നോട്ടീസ്

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (13:31 IST)
സരിത എസ് നായരുടെ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്. വയനാട്, കൊച്ചി ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഇരുവർക്കും നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് 27ന് വീണ്ടും പരിഗണിക്കും.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. സരിത കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നതും ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതും കണക്കിലെടുത്താണ് നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :