അന്ത്യകൂദാശയിലൂടെ സരിത നായര്‍ സിനിമയിലേക്ക്

തിരുവനന്തപുരം| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (12:33 IST)
സോളാര്‍കേസിലെ വിവാദ നായിക സരിത നായര്‍ സിനിമയില്‍ അഭിനയിക്കുന്നു.'അന്ത്യ കൂദാശ എന്നാണ് സരിത അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്.ചിത്രം പ്രണയത്തിന്റെ പശ്ചാത്തലമുള്ള ഒരു സസ്പന്‍സ് ത്രില്ലറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ധനുഷ്‌കോടിയും രാമേശ്വരവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരണ്‍ അനില്‍കുമാറാണ്.ചിത്രത്തില്‍ സരിതയോടോപ്പം
വിനുരാജ്, ഗണേഷ് കൃഷ്ണ, മീര നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.സൂരജ് സുകുമാരനാണ് ചിത്രത്തിന്റെ നിര്‍മ്മാണവും രചനയും നിര്‍വഹിച്ചിരിക്കുന്നത്.സിനിമയില്‍ നായകന്റെ അമ്മയുടെ വേഷമാണ് സരിത അവതരിപ്പിക്കുന്നത്.അന്ത്യകൂദാശ’യുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :