ട്രോളിംഗ് നിരോധിച്ചതോടെ മത്തി വീണ്ടും രാജാവ്, കിലോക്ക് 400രൂപ കടന്നു !

Last Modified വ്യാഴം, 18 ജൂലൈ 2019 (17:56 IST)
ട്രോളിംഗ് നിരോധിച്ചതോടെ മത്തിയുടെ വില വീണ്ടും കുതിച്ചുയർന്നു. കടുത്തുരുത്തിയിൽ ഒരു കിലോ മത്തിക്ക് വില 400 രൂപ കടന്നു. മിക്ക ഇടങ്ങളിലും 300 രൂപക്ക് മുകളിലാന് ഒരു കിലോ മത്തി ഈടാക്കുന്നത്. ആന്ധ കർണടക എന്നിവിടങ്ങളിൽനിന്നും വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യ തൊഴിലാളികളിൽനിനുമാണ് നിലവിൽ വിപണിയിൽ മീൻ എത്തുന്നത്.

മത്തി മാത്രമല്ല മറ്റു മത്സ്യങ്ങളും ഉയർന്ന വിലക്കാണ് മാർക്കറ്റിൽ വിൽപ്പന നടക്കുന്നത്. അയല കിലോക് 280രൂപ, ഒലക്കൊടി 420, മഞ്ഞ വറ്റ 380 കേര 380 എന്നിങ്ങനെയാണ് മറ്റു മത്സ്യങ്ങളുടെ വില. തോണിയിൽ മത്സ്യബന്ധത്തിന് പോകുന്ന മത്സ്യ തൊഴിലാളികളിൽനിന്നും ഇയർന്ന വിലക്കാണ് മിന്ന് വാങ്ങുന്നതെന്നും അതാണ് വില ഉയരാൻ കാരണം എന്നും വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും എത്തുന്ന മീനുകൾ താരതമ്യേന കുറഞ്ഞ വിലക്കാൻ വിൽക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :