സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ഷര്‍ട്ടും ആകുമെന്ന് വി എസ്

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2015 (13:29 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്രയ്ക്ക് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ശംഖുമുഖത്ത് എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ഷര്‍ട്ടും ആകുമെന്ന് വി എസ് പരിഹസിച്ചു.

11000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ പക്കലുണ്ട്. സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ കള്ളപ്പണം വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വി എസ് നിര്‍ദ്ദേശിച്ചു.

കാസര്‍കോഡ് സമത്വ മുന്നേറ്റ യാത്ര തുടങ്ങുമ്പോള്‍ വെള്ള ഡ്രസും ഡബിള്‍ വേഷ്‌ടിയും ആണ് വെള്ളാപ്പള്ളിയുടെ വേഷം. എന്നാല്‍, യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോള്‍ നടേശന്റെ രൂപം നിക്കറും വെള്ള ഉടുപ്പും ആയിരിക്കും. മുന്നേറ്റസംഘം ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്നും അപ്പോള്‍ അനുയായികള്‍ ശുഭം ശുഭം ശുഭം എന്ന് പറയുമെന്ന് താന്‍ ആശിക്കുന്നെന്നും വി എസ് പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :