ജിഷ്ണു കേസ്​: നെഹ്​റു കോളജ്​ വൈസ്​ പ്രിൻസിപ്പൽ ശക്​തിവേൽ അറസ്​റ്റിൽ, പിടികൂടിയത് കൊയമ്പത്തൂരില്‍ നിന്ന്

ജിഷ്ണുക്കേസിൽ മൂന്നാം പ്രതി ശക്തിവേലിനെ പൊലീസ് പിടികൂടി

jishnu, joy mathew, mahija, sakthivel, arrested, ജോയ് മാത്യു, ജിഷ്ണു പ്രണോയ്, എൻ ശക്തിവേല്‍, വൈസ് പ്രിൻസിപ്പൽ
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 9 ഏപ്രില്‍ 2017 (15:38 IST)
ജിഷ്ണു കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി നെഹ്റു കോളേജ് എൻ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ നാമക്കല്ലിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എഡിജിപി ദിനേന്ദ്ര കശ്യപിന്റെ നേത്രത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ശക്തിവേല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതിനുമുമ്പ് തന്നെ ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വളരെ ശ്രദ്ധേയമാണ്.
ഇതോടെ ജിഷ്ണുക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ജിഷ്ണുവിന്റെ കുടുംബാങ്ങള്‍ നടത്തുന്ന നിരാഹാരസമരം ഒത്തു തീർപ്പാകാനുള്ള സാധ്യതയേറി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :