നടന്‍ സായികുമാര്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി തളളി

തിരുവനന്തപുരം| Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (13:42 IST)
നടന്‍ സായികുമാര്‍ കൊല്ലം കുടുംബകോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി തളളി. ഭാര്യ പ്രസന്നകുമാരിയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടുളള സായ് കുമറിന്റെ ഹര്‍ജിയാണ് തള്ളിയത്.
കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാത്തതിന്റെ പേരിലാണ് ഹര്‍ജി തള്ളിയത്.


തനിക്കും മകള്‍ക്കും ചെലവിനു നല്‍കണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി കേസ് നല്‍കിയിരുന്നു.കേസില്‍ ഇവര്‍ക്ക് പ്രതിമാസം
43,000 രൂപ
ജീവനാംശം നല്‍കാന്‍ നേരത്തെ സായ്കുമാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

ഇതിനെതിരെ സായികുമാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ തുക സായികുമാര്‍ കോടതിയില്‍ കെട്ടിവച്ചുവരികയാണ്.

ഇതിനിടെയാണ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.1986 ലാണ് നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായികുമാർ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് പ്രായപൂർത്തിയായ ഒരു മകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :