സായികുമാറിനോടൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്

Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (14:55 IST)
താന്‍ സായികുമാറിനോടൊപ്പമല്ല താമസിക്കുന്നതെന്ന് നടി ബിന്ദു പണിക്കര്‍. നേരത്തെ ബിന്ദു പണിക്കറുമായുള്ള സായികുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകര്‍ത്തതെന്ന് സായികുമാറിന്റെ ഭാര്യ പ്രസന്ന കുമാരി കോടതിയില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിന്ദു പണിക്കരുടെ പ്രതികരണം.

വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ലാത്ത ആൾക്കൊപ്പം താന്‍ എങ്ങനെ താമസിക്കുമെന്നും തന്റേയും സായികുമാറിന്റെയും മേല്‍വിലാസം രണ്ടാണെന്നും അവര്‍ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനോടായിരുന്നു ബിന്ദു പണിക്കരുടെ പ്രതികരണം. പ്രസന്നകുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും ബിന്ദുപണിക്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :