Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക

Sabarimala - KSRTC Service
രേണുക വേണു| Last Modified വെള്ളി, 29 നവം‌ബര്‍ 2024 (15:30 IST)
Sabarimala - KSRTC Service

Sabarimala News: ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനില്‍ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീര്‍ഘദൂര സര്‍വീസ്, നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തില്‍ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളില്‍ നിന്നുള്ള ഓപ്പറേഷനുകള്‍.

പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി, പത്തനംതിട്ട, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളുണ്ട്.

കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ് സര്‍വീസും ലഭ്യമാണ്. ത്രിവേണിയില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പ ബസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനു മൂന്ന് ബസുകളാണ് സൗജന്യ സര്‍വീസ് നടത്തുന്നത്.

തീര്‍ത്ഥാടകര്‍ക്കായുള്ള കണ്‍ട്രോള്‍ റൂം നമ്പര്‍ - 9446592999, നിലയ്ക്കല്‍ - 9188526703, ത്രിവേണി - 9497024092, പമ്പ - 9447577119



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :