പത്തനംതിട്ട|
jibin|
Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (18:05 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പ്രശ്‌ന പരിഹാരത്തിന് വീണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രമം.
പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് പ്രതിഷേധക്കാരോട് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ചോദിച്ചു.
ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ബോർഡിന് രാഷ്ട്രീയമില്ല.
ഒരു പ്രശ്നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോർഡിന്റെ ആഗ്രഹം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.
എന്തു തീരുമാനമെടുത്താൽ പ്രശ്നപരിഹാരം കാണാനാകുമെന്ന് ചോദിച്ച പത്മകുമാര്‍ പരിഹാരങ്ങൾ നിർദേശിച്ചാൽ ബോർഡ് അത് പരിഗണിക്കാമെന്നും വ്യക്തമാക്കി.
സംഘർഷത്തിന്‍റെയും അക്രമങ്ങളുടെയും സാഹചര്യത്തിൽ നാളെ ദേവസ്വം ബോർഡ് യോഗം ചേരും. സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകണോ എന്ന കാര്യത്തിൽ നാളെ വീണ്ടും ചർച്ച നടക്കും.
അതേസമയം, ശബരിമലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി.