Widgets Magazine

അയ്യപ്പനെ തൊഴുത് മടങ്ങിയ ഭക്തരെ ഒറ്റയാൻ ആക്രമിച്ചു; ഒരാൾ മരിച്ചു

പമ്പ, വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:33 IST)

Widgets Magazine

ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ തിരിച്ചു നാട്ടിലേക്ക് വരികയായിരുന്ന ഭക്തരെ ഒറ്റയാന്‍ ആക്രമിച്ചതില്‍ ഒരാള്‍ മരിച്ചു. ആറ്റിങ്ങല്‍ തോട്ടയ്ക്കാട് കോടന്‍വിള വിക്രമന്‍ എന്ന 52 കാരനായ അയ്യപ്പഭക്തനാണു മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ നിലയ്ക്കല്‍ പ്ലാപ്പള്ളിക്കടുത്തായിരുന്നു ഒറ്റയാന്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ ആക്രമിച്ചത്. ഒറ്റയാന്‍ ഓട്ടോറിക്ഷയെ ഇടിച്ചിട്ടശേഷം തട്ടിത്തെറിപ്പിക്കുകയായിരുന്നു. മറിഞ്ഞ ഓട്ടോയില്‍ വിക്രമന്‍ ഒഴികെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഓട്ടോയില്‍ അകപ്പെട്ട വിക്രമന്‍റെ കഴുത്തിലൂടെ ഓട്ടോയുടെ കമ്പി തുളച്ചുകയറിയാണു മരിച്ചത്.
 
മിനിട്ടുകള്‍ക്കകം എത്തിയ വനം വകുപ്പ് വാഹനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിക്രമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയില്‍ വിക്രമനൊപ്പം ഉണ്ടായിരുന്ന അയല്‍ക്കരായ രാജു, മകള്‍ ശരണ്യ, സുരേഷ് കുമാര്‍, ഓട്ടോ ഡ്രൈവര്‍ അജി എന്നിവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രതീക്ഷ നൽകി സർക്കാർ; പഴയ നോട്ടുകൾ സർക്കാർ ഓഫീസിൽ നൽകാം, കോളജുകളിൽ ഫീസടയ്ക്കാനും പഴയ നോട്ടുകൾ

നികുതി, ഫീസ്, ഫൈന്‍, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ ...

news

യുഎസുമായി 5000 കോടിയുടെ വമ്പന്‍ കരാര്‍; ഇന്ത്യയുടെ ലക്ഷ്യം ഏതു രാജ്യമെന്നറിഞ്ഞാല്‍ ഞെട്ടും

ഇന്ത്യ പാകിസ്ഥാന്‍ ബന്ധം താറുമാറായതിന് പിന്നാലെ സൈനിക കേന്ദ്രങ്ങളിലടക്കം ഭീകരാക്രമണങ്ങള്‍ ...

news

കെസിഎ വടിയെടുത്തു; സഞ്ജു പരസ്യമായി മാപ്പ് പറയണം - താരത്തിനെതിരെ അന്വേഷണം

രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തിൽ ക്രിക്കറ്റ് താരം സഞ്ജു ...

Widgets Magazine Widgets Magazine