ഓരോ 13 സെക്കൻഡിലും ഓട്ടോമാറ്റിക് ആയി നോട്ടം മാറും, ഇല്ലെങ്കിൽ പണി പാളും; ഒടുവിൽ ഋഷിരാജിനെയും ട്രോളി സോഷ്യൽ മീഡിയ

പതിനാലാം സെക്കന്റില്‍ കണ്ണടച്ചിട്ട് നോക്കിയാല്‍ കുഴപ്പമുണ്ടോ’? ഋഷിരാജിനെ ട്രോളി സോഷ്യല്‍ മീഡിയ

aparna shaji| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (08:41 IST)
14 സെക്കൻഡ് നേരം പെൺകുട്ടികളെ ആരെങ്കിലും നോക്കിയാൽ അവർക്കെതിരെ കേസ് എടുക്കാമെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ ട്രോളി കുളമാക്കുകയാണ് സോഷ്യൽ മീഡിയ. സമകാലികമായി നടക്കുന്ന എന്തിനെയും ഹാസ്യരൂപേണ, പരിഹാസ്യ രൂപേണ സോഷ്യൽ മീഡിയയിലൂടെ ഹിറ്റാക്കുകയാണ് ട്രോളർമാരുടെ പരിപാടി. ഇപ്പോഴത്തെ അവരുടെ ആയുധം ഋഷിരാജ് സിംഗും അദ്ദേഹത്തിന്റെ പ്രസ്താവനയുമാണ്.

പതിനാലാം സെക്കന്റില്‍ കണ്ണടിച്ച് നോക്കാമോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍. ഒരു പെണ്ണിനെ നോക്കാന്‍ ഏഴ് സെക്കന്റ് തന്നെ ധാരാളമെന്ന് മറ്റു ചിലര്‍. ട്രോളന്‍മാര്‍ക്ക് പുതിയ വിഷയം നല്‍കിയ ഋഷിരാജിനുള്ള മുടിഞ്ഞ നന്ദി രേഖപ്പെടുത്തുന്ന ട്രോളുകളും ഉണ്ട്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :