സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല റേഷന്‍ സമരം; ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

Ration Shop, Food Saftey Bill, റേഷന്‍ കട, സമരം, അനിശ്ചിതകാല സമരം
കോഴിക്കോട്| സജിത്ത്| Last Modified ഞായര്‍, 30 ഏപ്രില്‍ 2017 (17:24 IST)
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ അനിശ്ചിതകാലസമരമെന്ന് സംസ്ഥാനത്തെ റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുകയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്നോടെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ നേരത്തെ അറിയിച്ചിരുന്നത്. ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജൂലൈയിലാണ് കേന്ദ്രം നിയമം ആവിഷ്‌കരിക്കുന്നത്. 2014 ജനുവരിക്കുളളില്‍ നിയമം നടപ്പിലാക്കണമെന്ന് കേന്ദ്രനിര്‍ദേശം ഉണ്ടായിരുന്നെങ്കിലും കേരളവും തമിഴ്‌നാടും ഇതുവരെ ഈ നിയമം നടപ്പിലാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :