മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം സ്വദേശിനിയുടെ മൃതദേഹം എലികരണ്ടു

ശ്രീനു എസ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (14:41 IST)
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം സ്വദേശിനിയുടെ മൃതദേഹം എലികരണ്ടു വികൃതമാക്കി. പട്ടാമ്പി സേവന ആശുപത്രിയിലെ മോര്‍ച്ചറിയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശിനി സുന്ദരിയുടെ മൃതദേഹമാണ് എലികരണ്ടത്. മൂക്കും കവിളുമാണ് എലി കടിച്ചത്. ഇന്നലെ രാത്രിയാണ് സുന്ദരി മരണപ്പെട്ടത്. നേരത്തേ ഇവര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.

സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുഃഖമുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :