അര്‍ജന്റീന സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

ഇടുക്കി| Sajith| Last Modified ശനി, 13 ഫെബ്രുവരി 2016 (11:25 IST)
അര്‍ജന്റീന സ്വദേശിയായ യുവതിക്ക് നേരെ നേര്യമംഗലം വാളറയില്‍ പീഡന ശ്രമം. വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു യുവതി. സ്‌പൈസസ് ഗാര്‍ഡനിലെ തൊഴിലാളിയായ പത്തൊന്‍പതുകാരനാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പത്താംമൈല്‍ പള്ളിക്കര വീട്ടില്‍ പാപ്പില്‍ ബഷീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പൈസ് ഗാര്‍ഡന്‍ വഴി പോയാല്‍ വെള്ളച്ചാട്ടത്തിലെത്താമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് യുവതിയെ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കിയ യുവതിയുടെ ഡ്രൈവര്‍ ഇവരെ തിരിച്ചു വിളിച്ചു. അയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി തിരികെ പോരാന്‍ ശ്രമിക്കവെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതിയെ ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്നാണ് യുവതി അടിമാലി പൊലീസിനെ വിവരം അറിയിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് പൊലീസ് ബഷീറിനെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :