യുവതിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി സോബു എന്ന 29 കാരനാണു പൊലീസ് പിടിയിലായത്.

തൃശൂര്‍| Last Updated: ഞായര്‍, 3 ജൂലൈ 2016 (17:24 IST)
ട്രെയിനില്‍ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി സോബു എന്ന 29 കാരനാണു പൊലീസ് പിടിയിലായത്.

മുംബൈയില്‍ നിന്ന് വരുന്ന നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്ത ആലുവാ സ്വദേശിയായ എം.ടെക് വിദ്യാര്‍ത്ഥിനിയാണു മാര്‍ത്താണ്ഡത്തെ പള്ളിയിലെ വികാരിയായ സോബുവിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മഡ്ഗാവില്‍ എത്തിയപ്പോള്‍ യുവതി സഞ്ചരിച്ചിരുന്ന സ്ലീപ്പര്‍ കോച്ചില്‍ തന്നെ യാത്ര ചെയ്ത വൈദികന്‍ തന്നെ കടന്നു പിടിച്ചു എന്നാണു പരാതി നല്‍കിയത്. കാര്‍വാര്‍ ട്രെയില്‍‍വേ സ്റ്റേഷനില്‍ വച്ചാണ് റയില്‍വേ പൊലീസില്‍ യുവതി പരാതി നല്‍കിയത്.

എന്നാല്‍ പിന്നീട് സോബുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഇയാളെ ഷൊര്‍ണ്ണൂരില്‍ വച്ചായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് യുവതി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും തൃശൂരില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :