പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ബുധന്‍, 15 നവം‌ബര്‍ 2017 (12:07 IST)

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛൻ പോലീസ് പിടിയിലായി. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ടി.കെ.കോളനി പൂക്കൂട്ടം പറമ്പിൽ ഫെനിൽ എന്ന മുപ്പത്താറുകാരനാണ് നെയ്യാർഡാമിലെ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുമായി അയൽവാസിയായ ഫെനിൽ ഒളിച്ചോടി വിവാഹം കഴിക്കുകയും പോണ്ടി ചേരിയിൽ  താമസിക്കുകയും ചെയ്തു. പിന്നീട് കാട്ടാക്കടയിലേക്ക് താമസം മാറ്റി. 
 
ഇവിടെ എത്തിയ ശേഷം ഇരുവരും തമ്മിൽ പിണങ്ങുകയും ചെയ്തു. 2016 മെയ് ഇരുപത്താറാം തീയതി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഫെനിൽ പീഡിപ്പിച്ചു എന്ന്മാതാവ് പരാതി നൽകി. ഇതിനെ തുടർന്നാണ് ഒളിവിലായിരുന്ന ഫെനിലിനെ പോലീസ് അറസ്റ് ചെയ്തത്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മറന്നു വച്ച ലക്ഷങ്ങൾ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവറുടെ സത്യസന്ധത

ലക്ഷങ്ങൾ അടങ്ങിയ ബാഗ് മറന്നു വച്ച യാത്രക്കാരന്റെ ബാഗ് അയാളുടെ വീട്ടിലെത്തിച്ച ...

news

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം ...

news

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു: പിണറായി വിജയൻ

മന്ത്രിസഭാ യോഗത്തിൽ നിന്നും സി പി ഐ മന്ത്രിമാർ വിട്ടുനിന്നത് ഒരിക്കലും നടക്കാൻ ...

Widgets Magazine