നാലാം ക്ളാസുകാരിക്കു പീഡനം: അദ്ധ്യാപകന്‍ അറസ്റ്റില്‍

 പീഡനം , അദ്ധ്യാപകന്‍ , പൊലീസ് , അറസ്‌റ്റ്
തിരൂര്‍| jibin| Last Updated: ബുധന്‍, 29 ഒക്‌ടോബര്‍ 2014 (17:16 IST)
നാലാം ക്ളാസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ബിപി അങ്ങാടി പൂഴിക്കുന്നു വിദ്യാവിലാസിനി എല്‍പിസ്കൂള്‍ അദ്ധ്യാപകനും കെഎസ്ടിഎ യൂണിറ്റു നേതാവുമായ പൂഴിക്കുന്ന് എരച്ചമ്പാട്ട് അഷ്റഫ് എന്ന 36 കാരനെയാണു പൊലീസ് പിടികൂടിയത്.

വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന്‌ ബലാല്‍സംഗ കേസാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു പ്രതിക്കെതിരെ കേസെടുത്തതെന്ന് തിരൂര്‍ സിഐ മുഹമ്മദ് ഹനീഫ് പറഞ്ഞു.

കഴിഞ്ഞയാഴ്ച തിരൂര്‍ ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിനിടെ കടലാസ് കമ്മല്‍ കൊണ്ടുവരാമെന്ന് ധരിപ്പിച്ചാണ്‌ അദ്ധ്യാപകന്‍ കുട്ടിയെ വീട്ടില്‍ കൊണ്ടുപോയത്. വൈദ്യ പരിശോധനയിലും വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :