മിഠായി നല്‍കി വശത്താക്കി; ഒമ്പത് വയസുകാരന് നേരിടേണ്ടിവന്നത് പ്രകൃതി വിരുദ്ധ പീഡനം, അഞ്ചുവയസുകാരിയെ ക്രൂരമായി ഉപയോഗിച്ചു - ബന്ധുവായ യുവാവ് അറസ്റ്റില്‍

സഹോദരങ്ങളായ അഞ്ചു വസുകാരിയേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

  Malayinkeezhu , Rape case , sex , rape , arrest , police , vinod , മലയിൻ കീഴ് , പീഡനം , വിനോദ് , ലൈംഗികത , സെക്‍സ് , പെണ്‍കുട്ടി , ചൈല്‍ഡ് ലൈന്‍ , ആശുപത്രി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 10 മാര്‍ച്ച് 2017 (11:50 IST)
മലയിൻ കീഴിൽ സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ യുവാവ് അറസ്റ്റില്‍. കള്ളിക്കാട് സ്വദേശി വിനോദാണ് അറസ്‌റ്റിലായത്. മാസങ്ങളോളം ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതായിട്ടാണ് പൊലീസ് നല്‍കുന്ന വിവരം.

മീഠായി നല്‍കിയാണ് അഞ്ചു വയസുള്ള പെൺകുട്ടിയും ഒമ്പതു വയസുള്ള ആൺകുട്ടിയേയും വിനോദ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഒമ്പതു വയസുകാരനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തി. വിവരങ്ങള്‍ ആരാഞ്ഞ ഡോക്ടറോട് കുട്ടികള്‍ നടന്ന വിവരങ്ങള്‍ പറഞ്ഞതോടെ ശുപത്രി ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയും ഇവര്‍ കേസ് പോലീസിന് കൈമാറുകയും ആയിരുന്നു. ഒമ്പതു വയസുകാരന്‍ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :