ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: യുവാവ് പിടിയില്‍

  അമ്പലവയല് , പൊലീസ് , ആദിവാസി പെണ്‍കുട്ടി , ഗര്‍ഭിണി
അമ്പലവയല്‍| jibin| Last Modified ശനി, 12 ജൂലൈ 2014 (16:52 IST)
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പള നടുകൊല്ലി കോളനിയിലെ ആദിവാസി പെണ്‍കുട്ടിയെയാണു വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയത്.

അമ്പലവയല്‍ വികാസ് കോളനിയില്‍ താമസംപ് ആറയ്ക്കല്‍ ഷിഹു എന്ന 29 കാരനെയാണു പൊലീസ് വലയിലാക്കിയത്. ഇയാള്‍ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

കരിങ്കല്‍ ക്വാറി തൊഴിലാളിയായ ഷിജു മാസങ്ങള്‍ക്കു മുമ്പാണു പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ എസ്എംഎസ് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :